Latest NewsIndia

കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്, കാറില്‍ സൂക്ഷിച്ച 8.5 ലക്ഷം രൂപ പിടിച്ചെടുത്തു, ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ ചോദ്യം ചെയ്തു

കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

പട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

എന്നാൽ ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും, കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ശക്തി സിംഗ് ഗോഹില്‍ ആരോപിച്ചു.പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.

read also: പരിചയമുള്ള കമ്പനി ആയതിനാൽ അവിടെ ഇൻവെസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളു, കുമ്മനത്തെ ഇതിൽ പെടുത്തിയത് ആസൂത്രിതം : ഒന്നാംപ്രതി പ്രവീൺ

റെയ്ഡ് നടക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലും, ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും ഓഫീസിലുണ്ടായിരുന്നുയ ഇരുവരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button