കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേരെയുള്ള തൃണമൂൽ അക്രമങ്ങൾ തുടരുന്നു. ഇന്നലെ ബർദ്ധമാനിൽ നടന്ന ബിജെപി റാലിക്ക് നേരെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ പിന്തുണച്ച് സമാധാനപരമായി റാലി നടത്തുകയായിരുന്ന ബിജെപി പ്രവർത്തകരെ സംഘടിച്ചെത്തിയ തൃണമൂൽ കോൺഗ്രസ് അണികൾ കമ്പും കല്ലും മാരകായുധങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
ബിജെപിയുടെ ബംഗാളിലെ വളർച്ച കുറച്ചൊന്നുമല്ല തൃണമൂൽ കോൺഗ്രസിനെയും മമ്തയെയും വിറളി പിടിപ്പിക്കുന്നതെന്നു ബിജെപി ആരോപിച്ചു. ബർദ്ധമാൻ ജില്ലയിലെ പുർബസ്ഥലിയിലാണ് ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കാെലവിളിയുമായി അക്രമം അഴിച്ചുവിട്ടത്. പോലീസെത്തിയ ശേഷമാണ് അക്രമം നടത്തിയ തൃണമൂൽ പ്രവർത്തകർ പിൻവാങ്ങിയത്.
read also: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അന്‍പത്തി അഞ്ചിന്റെ നിറവിൽ, ആശംസകളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്
അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. വലിയ വടികളും ഇരുമ്പ് കമ്പികളും ഒക്കെ ഉപയോഗിച്ച് ബിജെപി പ്രവർത്തകരെ പിന്തുടർന്ന് അക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ബിജെപി സംസ്ഥാന നേതാവ് കൂടിയായ ബിപുൽ ദാസ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
നവരാത്രി കാലമായിട്ട് പോലും രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതി വരുത്താത്ത തൃണമൂൽ കാേൺഗ്രസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസവും ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും ക്രമസമാധാന നില വഷളായതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജിക്ക് ഗവർണർ ജഗ്ദീപ് ധൻകർ മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments