അബുദാബി : നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബർ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ട്വീറ്റ് ചെയ്തു. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.
تقرر أن تكون #إجازة_المولد_النبوي الشريف في #الحكومة_الاتحادية لدولة #الإمارات_العربية_المتحدة، يوم #الخميس 29 #أكتوبر 2020، على أن يستأنف الدوام الرسمي يوم #الأحد 1 #نوفمبر. pic.twitter.com/WCwLcTBsT2
— FAHR (@FAHR_UAE) October 21, 2020
കുവൈറ്റിലും നബി ദിന അവധി പ്രഖ്യാപിച്ചു. കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്‍ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പുനഃരാരംഭിക്കുക .
Post Your Comments