KeralaLatest NewsNews

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ ത്വരിത നടപടി : രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിയ്ക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ ത്വരിത നടപടി , രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിയ്ക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍.
കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍നിന്ന് എത്തിക്കും. ഒരു കിലോ 50 രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, സവാളയുടെയും ഉള്ളിയുടേയും വിലക്കയറ്റം തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.

Read Also : ഒമ്പത് മാസം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്റെ ശമ്പളം 31 ലക്ഷം രൂപയാണ്…30 ലക്ഷം രൂപയും ചെലവഴിച്ചത് അനാഥര്‍ക്കും…ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ രാജേട്ടന്‍ തട്ടിച്ചെടുത്തു എന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയ പകപൊക്കലാണെന്ന് ഏത് പൊട്ടന്‍മാര്‍ക്കും മനസിലാകും ..സന്ദീപ് വാര്യര്‍ പറയുന്നു

ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്

കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button