കൊച്ചി: കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിച്ചതോടെയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുമെങ്കിൽ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നാളെ രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments