KeralaLatest NewsNews

കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്മനത്തെ പ്രതി ചേര്‍ത്തതില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘രാഷ്ട്രീയം നോക്കി കേസ് എടുക്കുന്ന രീതി സര്‍ക്കാരിന് ഇല്ല. ആക്ഷേപങ്ങള്‍ വരുമ്പോള്‍ അതിന്റെ ഭാഗമായി പരിശോധന നടത്തി കേസെടുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് രാഷ്ട്രീയക്കാരനാണെന്ന് നോക്കി കേസെടുക്കുക എന്ന രീതി നമ്മുടെ സംസ്ഥാനത്തില്ല. ഒരു രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കി വന്ന കേസല്ലയെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കുമ്മനം രാജശേഖരനെ പ്രതിചേര്‍ത്ത് ആറന്മുള പൊലീസ് കേസെടുത്തത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button