മത തീവ്രവാദികൾ അധ്യാപകന്റെ കഴുത്തുവെട്ടാൻ കാരണമായ കാർട്ടൂൺ സർക്കാർ സ്ഥാപനങ്ങളിൽ പരസ്യമായി പതിപ്പിച്ച് ഫ്രഞ്ച് സർക്കാർ, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനു പാരീസ് നഗരമധ്യത്തില്‍ അധ്യാപകന്‍ സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്ലപ്പെട്ട അധ്യാപകന്‍ സാമുവലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാരീസ് നഗരത്തിലും പരിസരങ്ങളിലും വന്‍ റാലികളാണ് ഇപ്പോൾ നടക്കുന്നത്.
ഫ്രാൻസിലെ മിഡില്‍ സ്‌കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന്‍ സാമുവല്‍ പി. പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ചാര്‍ലി ഹെബ്‌ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചതിനാണ് മതതീവ്രവാദി കഴുത്തറുത്ത് കൊന്നത്. അതിനാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനായി പാരീസിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചാര്‍ലി ഹെബ്‌ഡോയിലെ വിവാദമായ കാര്‍ട്ടൂണ്‍ മണിക്കൂറുകളോളം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ഈ കാര്‍ട്ടൂണ്‍ ഒക്സിറ്റാനി മേഖലയിലെ രണ്ട് ടൗണ്‍ ഹാളുകളിലേക്ക് പ്രദര്‍ശിപ്പിച്ചു. ജനാധിപത്യത്തിന്റെ ശത്രുക്കളുടെ മുന്നില്‍ ഒരു ബലഹീനതയും ഉണ്ടാകരുത്, മതത്തെ യുദ്ധായുധമാക്കി മാറ്റുന്നവരെ അഭിമുഖീകരിക്കുക ഇത്തരത്തിലായിരിക്കുമെന്ന് മേയര്‍ കരോള്‍ ഡെല്‍ഗ വ്യക്തമാക്കി.
കൂടാതെ കൊലപാതകത്തിനു പിന്നാലെ കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂൂതെ, ഇസ്സാംമതമൗലിക വാദികളുമായി ബന്ധമുള്ള സംഘടനകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് തുടരുകയാണ്. തീവ്ര മതവിശ്വാസികളായി സര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന 213 വിദേശികളെ നാടുകടത്താന്‍ അധികൃതര്‍ തയാറെടുക്കുന്നു.
Post Your Comments