ന്യൂഡല്‍ഹി; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് അന്‍പത്തഞ്ചാം ജന്മദിനം. സഹപ്രവര്ത്തകന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനിയും പരിചയസമ്പന്നനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംഘാടകനുമാണ് അമിത് ഷാ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു.രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആഭ്യന്തരസുരക്ഷയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും വിദഗ്ധ തന്ത്രജ്ഞനും ഭാരതം ബഹുമാനിക്കുന്ന മികച്ച സംഘാടകനുമായ അമിത്ഷായ്ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആശംസകള്‍ അറിയിച്ചു.
read also: മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിനെ എൻഫോഴ്സ്മെന്റ് അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്തു
2014 മുതല്‍ ബിജെപിയുടെ നായകനായ അമിത് ഷാ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവു മൂലം പത്ത് കോടിയലധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.
Post Your Comments