![](/wp-content/uploads/2020/10/22as9.jpg)
ഭോപ്പാൽ : മദ്യപാനിയായ അച്ഛനെ തല്ലിക്കൊന്ന് 16 കാരിയായ മകൾ. തുണി അലക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരം ബാറ്റ്, ലോഹംഗി (ഇരുമ്പ് വളയങ്ങൾ പിടിപ്പിച്ച വടി) എന്നിവ കൊണ്ടാണ് പെൺകുട്ടി അച്ഛനെ മർദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവായ നാൽപ്പത്തിയഞ്ചുകാരൻ നിത്യവും മദ്യപിച്ചെത്തി തല്ലും വഴക്കും ഉണ്ടാക്കിയിരുന്നു. പെൺകുട്ടിയുടെ അമ്മയെ ഇയാൾ ക്രൂരമായ പീഡിപ്പിച്ചിരുന്നു. എല്ലാം കൊണ്ടും കുടുംബം പൊറുതി മുട്ടിയ അവസ്ഥയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.
കൊല്ലപ്പെട്ടയാൾ തൊഴിൽ രഹിതനായിരുന്നു. കെട്ടിടപ്പണിക്ക് പോകുന്ന മൂത്ത മകന്‍റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നെന്നാണ് ബേരസിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കെ.കെ.വർമ്മ അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കുടുംബം ഇയാളുടെ വിവാഹക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിനിടെ എന്തോ കാര്യം പറഞ്ഞ് പിതാവ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ശല്യം സഹിക്കാതെ വന്നതോടെ മകൾ തുണികഴുകാനുപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോര ഒഴുകാൻ തുടങ്ങിയിട്ടും പെൺകുട്ടി മർദനം നിര്‍ത്തിയില്ല.
പകരം ലോഹംഗി എടുത്തുകൊണ്ട് വന്ന് പിതാവിനെ തുടരെ മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ മരിച്ചു. തുടർന്ന് പൊലീസിനെ വിളിച്ച പെൺകുട്ടി താൻ പിതാവിനെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments