നടിയായും ഗായികയായും ശ്രദ്ധനേടിയ താരമാണ് രഞ്ജിനി ജോസ്. കഴിഞ്ഞ പത്ത് മാസത്തില്‍ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് പങ്കുവച്ച താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറൽ ആകുന്നു
കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യര്‍ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാന്‍ വീഴില്ല, ഞാന്‍ ടൈറ്റാനിയമാണ്- രഞ്ജിനി കുറിച്ചു.
റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയില്‍ വേഷമിട്ട രഞ്ജിനി ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്.
Post Your Comments