![](/wp-content/uploads/2018/08/renjini-j.jpg)
കൊച്ചി : തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കുടികള്‍ക്ക് അതിസാരമുണ്ടെന്ന് ലൈവ് വീഡിയോയിലൂടെ പറഞ്ഞ സംഭവത്തിൽ ഗായിക രഞ്ജിനി ജോസിനെതിരെ പൊലീസ് കേസെടുക്കും. ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് ഗായിക ഫെയ്‌സ്ബുക്ക് വീഡിയോ ലൈവുമായി എത്തിയത്. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്നും തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചരണം. ഗായികയുടെ പ്രചരണം ശ്രദ്ധയില്‍പ്പെട്ട എം സ്വരാജ് എംഎല്‍എ ക്യാമ്പിലെത്തി ഗായികയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു.
Post Your Comments