CinemaLatest NewsKeralaNewsEntertainment

നമ്മള്‍ എവിടെയെങ്കിലും ഒരു പേപ്പറില്‍ ഒപ്പ് വെച്ചെന്നോ മുറിച്ച്‌ മാറ്റിയെന്നോ കരുതി മനസ്സിലെ സ്‌നേഹം ഇല്ലാതാകില്ല; വേർപിരിയലിനെക്കുറിച്ചു രഞ്ജിനി

പലതും ചെയ്യുമ്ബോഴാണ് നമുക്ക് അതിലെ തെറ്റുകളും ശരികളും മനസിലാവുക. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ല.

മലയാളികൾക്ക് ഏറെ പരിചിതയായ നടിയും ഗായികയുമാണ് രഞ്ജിനി ജോസ്. സോഷ്യല്‍ മീഡിയയിൽ സജീവമായ രഞ്ജിനിയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും 2018 ല്‍ വേര്‍പിരിഞ്ഞിരുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച്‌ രഞ്ജിനി തുറന്നു പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വഴി വൈറല്‍ ആയിരിക്കുകയാണ്.

”പലതും ചെയ്യുമ്ബോഴാണ് നമുക്ക് അതിലെ തെറ്റുകളും ശരികളും മനസിലാവുക. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ല. പക്ഷേ എവിടെയെങ്കിലും ശരിയാവുമെന്ന പ്രതീക്ഷയുടെ പുറത്തായിരിക്കും നമ്മള്‍ മുന്നോട്ട് പോവുക. ഒരു കാര്യവും തെറ്റായി മാറുമെന്ന് കരുതി നമ്മള്‍ ചെയ്യില്ല. എവിടെയെങ്കിലും ശരിയാവുമെന്ന് പ്രതീക്ഷയുണ്ടാവും. ഒരുപാട് പേര് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷന്‍സ് ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയില്‍. ഇത് വര്‍ക്കൗട്ട് ആവില്ലെന്ന് മനസിലാക്കിയവര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.

ആരും മോശമായത് കൊണ്ടല്ല. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആളുകള്‍ മാറുമെന്നുള്ളത്. ഞാനോ മറ്റ് ആരെങ്കിലുമോ ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ മാറില്ല. അതാണ് ഞാന്‍ പഠിച്ച ഒരു കാര്യം. സാഹചര്യം മാറില്ലെന്ന് മനസിലാക്കി തുടങ്ങിയതോടെ അതുമായി അഡ്ജസ്റ്റ് ചെയ്ത് പോവാന്‍ നോക്കും. ആ അഡ്ജസ്റ്റ്‌മെന്റിസിനും ലെവലുകളുണ്ട്. എത്ര കാലം ഇങ്ങനെ പോവും. അഡ്ജസ്റ്റ് ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷമാണോ അങ്ങനെയെങ്കില്‍ ഇത് വേണ്ടെന്ന് വെക്കുന്നതല്ലേ നല്ലതെന്ന് ചിന്തിക്കും.” രഞ്ജിനി പങ്കുവച്ചു.

”അഡ്ജസ്റ്റ് ചെയ്യുന്നതിലും നല്ലത് ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് തീരുമാനിച്ചു. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ജീവിതത്തില്‍ നമ്മുടെ ഒരു കൈയ്യോ കാലോ പോലത്തെ ഒരു ഭാഗമാണ്. നമ്മള്‍ എവിടെയെങ്കിലും ഒരു പേപ്പറില്‍ ഒപ്പ് വെച്ചെന്നോ മുറിച്ച്‌ മാറ്റിയെന്നോ കരുതി മനസ്സിലെ സ്‌നേഹം ഇല്ലാതാകില്ല. അങ്ങനെ മനസില്‍ നിന്നും സ്‌നേഹം മറന്ന് പോകുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് ഒരുപാട് വില കൊടുക്കുന്ന ആളാണ് ഞാന്‍. അദ്ദേഹവും ഞാനും നല്ല പൊസിഷനിലാണ് ജീവിക്കുന്നത്. പരസ്പരം ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌നേഹം ഇനിയും നിലനില്‍ക്കും. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് നമ്മള്‍ സ്‌നേഹിക്കുന്നവര്‍ വിട്ട് പോകുന്നതാണ്. അല്ലാതെ ഒരു സാമ്ബത്തിക ബുദ്ധിമുട്ടോ മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുന്നതോ അത്ര ബാധിക്കാറില്ല” രഞ്ജിനി പഴയ ഒരു അഭിമുഖത്തിൽ പറയുന്നു.

shortlink

Post Your Comments


Back to top button