Latest NewsIndia

‘കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ബീഹാര്‍ ജനതയെ വഞ്ചിച്ചു’: ബിഹാറിൽ അപ്രതീക്ഷിത നീക്കവുമായി ഒവൈസി

ഇവരുടെ ഭരണത്തില്‍ സംസ്ഥാനത്ത് ഇത് വരെ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്നും ഒവൈസി പറഞ്ഞു.

പാട്ന: ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച്‌ ബി.ജെ.പിക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ചേര്‍ന്ന് ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ‌ഒവൈസി പറഞ്ഞു.

ജെ.ഡി(യു)-ബിജെപി-ആര്‍‌.ജെ.ഡി- കോണ്‍ഗ്രസ് എന്നിവരില്‍ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ ശബ്ദം ബിഹാറില്‍ ഉയരേണ്ടത് ആവശ്യമാണ്. ഇവരുടെ ഭരണത്തില്‍ സംസ്ഥാനത്ത് ഇത് വരെ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്നും ഒവൈസി പറഞ്ഞു. കോണ്‍സഗ്രസിനെതിരായ ആരോപണം ബി.ജെ.പിക്ക് അനുകൂലമാകുമോ എന്നാണ് ചില രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇതിനൊപ്പം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയായ സീമാഞ്ചല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് നീതി നല്‍കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആര്‍‌.ജെ.ഡിയ്ക്കും താന്‍ ഒരു ശല്യമായി മാറിയെങ്കില്‍ താന്‍ എന്തെങ്കിലും നാടിന് വേണ്ടി ചെയ്യുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.ബിഹാരി മുസ്ലീങ്ങള്‍ എന്തിന് കോണ്‍ഗ്രസ്- ആര്‍‌.ജെ.‌ഡി പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കണമെന്നും അസദുദ്ദീന്‍ ‌ ഒവൈസി ചോദിച്ചു.

read also: ചൈനയില്‍ നിന്നുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും ഇനി അനുമതി നിർബന്ധം: കേന്ദ്രസര്‍ക്കാര്‍

അതേസമയം ബി.ജെ.പി.യെ എല്ലായ്പ്പോഴും എതിര്‍ക്കുകയാണെന്നും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഒവൈസി വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്ബ് പ്രവര്‍ത്തനം ആരംഭിച്ച എ.ഐ.എം.ഐ.എം പാര്‍ട്ടി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തിനിടെ വളരെ പെട്ടന്നാണ് സ്വാധീനം നേടിയത്. 243 സീറ്റുകളുള്ള ബീഹാര്‍ നിയമാസഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലേക്ക് മാത്രമാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button