Latest NewsNewsIndiaCrime

യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ

ന്യൂഡൽഹി : വസ്തു തർക്കത്തിന്‍റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ. രാജവിഹാർ സ്വദേശി ദിലീപ് ഝാ (35) എന്ന യുവിന്റെ മൃതേദഹമാണ് രണ്ട് ദിവസം മുൻപ് ഔട്ടർ ഡൽഹിയിലെ മുനക് കനാലിൽ നിന്ന് പെട്ടിയിലടച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദിലീപിന്‍റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വസ്തു തർക്കത്തിന്‍റെ പേരിൽ സഹോദരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ടെയ്ലർ ഷോപ്പിന്‍റെ ലോഗോ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. ഇതിനിടെ ദിലീപിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ കാണാതായ ദിലീപിന്‍റെ മൃതദേഹം തന്നെയാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുടർന്ന് പൊലീസ് രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ഇവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നുകയും. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button