ഇന്‍ഡോര്‍: ഭീകരര്‍ വളരുന്നത് മദ്രസകളിലാണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി. ഭീകരര്‍ വളരുന്നത് മദ്രസകളിലാണെന്നും മദ്രസകള്‍ക്ക് നല്കുന്ന ഫണ്ട് സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍ പറഞ്ഞു. ഇന്‍ഡോറില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉഷ താക്കൂര്‍ വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയിലെ എല്ലാ മതമൗലികവാദികളും ഭീകരരും മദ്രസയിലാണ് വളര്‍ന്നത്. എന്നാൽ കുട്ടികള്‍ കുട്ടികളും വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥികളുമാണ്. അതിനാല്‍ എല്ലാ മതങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഒരേ വിദ്യാഭ്യാസം നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആസാമില്‍ ഇത് നടപ്പാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം മതഭ്രാന്ത് വര്‍ധിപ്പിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Also: വിശ്വാസം നഷ്ടപ്പെട്ടു; നിതീഷിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് എൽജെപി നേതാവ്
ജമ്മു കാഷ്മീരിനെ ഭീകരരുടെ ഫാക്ടറിയാക്കി. മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും, കാരണം ഭരണഘടന അവര്‍ക്ക് ഈ അവകാശം നല്കുന്നു. മദ്രസകള്‍ക്കുള്ള സര്‍ക്കാരിന്റെ ധനസഹായം അവസാനിപ്പിക്കണം. സാമ്ബത്തികമായി ലോകത്തിലെ ഏറ്റവും ശക്തമായ സംഘടനയാണ് വഖഫ് ബോര്‍ഡെന്നും ഉഷ താക്കൂര്‍ വ്യക്തമാക്കി. അടുത്തിടെ, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആകര്‍ഷകത്വം കൈവരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍, സംസ്കൃത ടോളുകള്‍ എന്നിവ അടച്ചുപൂട്ടാനും സാധാരണ സ്കൂളുകളാക്കി മാറ്റാനും ആസാം തീരുമാനിച്ചിരുന്നു.
Post Your Comments