Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു : പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു… ഉടന്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ഉടന്‍ പ്രാബല്യത്തില്‍. ട്രുനാറ്റ് പരിശോധനയുടെ നിരക്ക് 2100 ആക്കിയാണ് കുറച്ചത്. നേരത്തേ ഈ പരിശോധനയ്ക്ക് മൂവായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നിരക്കും 2100ആക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2750 രൂപയായിരുന്നു. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും ഇനിമുതല്‍ ഈടാക്കുക.

Read Also : എല്ലാ ബ്‌ളോക്കുകളിലും ജില്ലകളിലുമുള്ള ഗുണ്ടകളെന്ന് സംശയിക്കുന്നവരുടെ പട്ടിക ഉണ്ടാക്കി ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കാന്‍ തയ്യാറെടുത്ത് ബിജെപി

സംസ്ഥാനത്ത് പ്രതിദിനം ഒരുലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനുളള ശ്രമം സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്കുകള്‍ കുറച്ചത്. ഇപ്പോള്‍ അരലക്ഷം കൊവിഡ് പരിശോധനകളാണ് ഒരു ദിവസം നടത്തുന്നത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന് വിദഗ്ദ്ധസമിതിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.സര്‍ക്കാര്‍ കൊവിഡ് പരിശോധനകളുടെ എണ്ണം മനപൂര്‍വം കുറയ്ക്കുകയാണെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. പുതിയനീക്കത്തിലൂടെ ഇതിന് തടയിടാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button