തിരുവനന്തപുരം : വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ.സുധാകരൻ എം.പി. യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയാതെയായിരുന്നു കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവന.
എന്നാൽ യുഡിഎഫുമായി ധാരണയായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞത് ശരിയല്ലെന്നാണ് യുഡിഎഫ് കൺവീനർ എം.എം.ഹസന്‍ വ്യക്തമാക്കുന്നത്. അതേ സമയം യുഡിഎഫിന് തൊട്ടുകൂടായ്മ സിപിഎമ്മിനോടും ബിജെപിയോടും മാത്രമാണെന്നും എംഎം ഹസ്സൻ വ്യക്തമാക്കുന്നു. പിഡിപിയുമായി സഖ്യമുണ്ടാക്കിയവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും എം.എം ഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു
Post Your Comments