ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന വിനിമയ സഹകരണ (ബി.ഇ.സി.എ) കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.കരാറിന്റെ വിവിധ വശങ്ങള് ചര്‍ച്ചചെയ്യാന്‍ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും.
ഉപഗ്രഹചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവെക്കുന്നതിനു പുറമെ സായുധ ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ സ്വയംനിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.
Read Also : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളിൽ പുതിയ സമയക്രമം
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ഈസ്പര് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തുന്നത്.
Post Your Comments