കണ്ണൂര്‍: കെ.എം.ഷാജി കോഴ വാങ്ങിയെന്ന പരാതിയെ തുടർന്ന് ലീഗ് നേതാക്കളുടെ മൊഴിയെടുക്കും. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കുന്നത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ആദ്യ ബിജെപി കൗൺസിലർ പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകി
എന്നാൽ എം.എല്‍.എ പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയെന്ന പരാതിയിലാണ് ആദ്യഘട്ട അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി എം.എല്‍.എ ഉള്‍പ്പെടെ മുപ്പത്തിലധികമാളുകള്‍ക്കാണ് ഇ.ഡി നോട്ടിസ് നല്‍കിയിട്ടുള്ളത്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
Post Your Comments