തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സിപിഐ. അതേസമയം ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. 39 വര്‍ഷം യു.ഡി.എഫിന്‍റെ ഭാഗമായ മാണി വിഭാഗം വിട്ട് പോയത് തൃപ്തികരമല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണ്. യു.ഡി.എഫിന്‍റെ ഭാഗമായി നിന്നപ്പോഴാണ് അവരെ എതിര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള അവസരം ഉപയോഗിക്കണം. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തില്‍ നാളെ അഭിപ്രായം അറിയിക്കും. എല്ലാ കക്ഷികളേയും വളരെക്കാലം പുറത്ത് നിര്‍ത്തിയിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments