Latest NewsKeralaNews

ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്സ് എടുക്കണം: ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ബി. ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് മരണത്തിന് കാരണക്കാര്‍. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധവും ആശുപത്രി വാദങ്ങളും പൊളിഞ്ഞു. കോവിഡ് ബാധിതനായ ബൈഹക്കിന്റെ ടെലഫോണ്‍ സന്ദേശം മരണ മൊഴിയായി എടുത്ത് ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്സ് എടുക്കണം. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനെ വിമര്‍ശിച്ച ആരോഗ്യ വകുപ്പിന് ഇതിനെ കുറിച്ച് എന്ത് പറയാനുണ്ടെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Read also: മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്: വിമർശനവുമായി രാഹുൽ ഗാന്ധി

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗവുമായി ബന്ധപ്പട്ട എല്ലാ മരണങ്ങളും അന്വേഷിക്കണം. കരുതല്‍ മുദ്രാവാക്യമായി എന്നും പറയുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ഹര്‍ഷ വര്‍ധൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button