Latest NewsIndiaNews

ചൈനയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് പുറത്താക്കുന്നതെന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി

“ചൈനയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് പുറത്താക്കുന്ന തീയതി പ്രധാനമന്ത്രി ഇന്ന് പുറത്തുവിടുമെന്ന് കരുതുന്നു. ആറ് മണിയുടെ അഭിസംബോധനയില്‍ രാജ്യത്തോട് അക്കാര്യവും പറയണം “, പരിഹാസവുമായി വയനാട് എം പി രാഹുൽ ഗാന്ധി.

Read Also : കൊറോണ വൈറസ് : ലോകത്ത് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യമായി ഇന്ത്യ 

അതേസമയം കോണ്‍ഗ്രസ് ഈ വിഷയം വളരെ ഗൗരവത്തോടെ മാസങ്ങളായി ഉയര്‍ത്തി കാണിക്കുന്നുണ്ട്. ലഡാക്കില്‍ അടക്കം ഇന്ത്യയുടെ അതിര്‍ത്തി ചൈന കൈയ്യേറിയെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. ഇതിനെ പരിഹാസങ്ങളിലൂടെ എതിര്‍ക്കാന്‍ ബിജെപി ശ്രമിച്ചുവന്നത്. അതിര്‍ത്തി സുരക്ഷിതമാണെന്ന് നേരത്തെ രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും ചൈന കൈയ്യേറിയിട്ടില്ലെന്നും, അതിന് അനുവദിക്കില്ലെന്നും മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും, രാജ്യത്തിന്റെയും സൈന്യത്തിന്റെ അഭിമാനം ഇടിച്ചുതാഴ്ത്താനുമാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button