ന്യൂഡൽഹി: ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇവരിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ഓൺലൈൻ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു
അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളതെന്നും കൂടാതെ സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയതെന്നും മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
‘ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ൽ 40 രാജ്യങ്ങളില്‍ നിന്നായി മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 1600 ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്. ബില്‍ ആന്‍ഡി മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍കാരിന്റെ ബയോടെക്‌നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, ഗ്രാന്‍ഡ ചലഞ്ചസ് കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് എന്നിവ സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്.
Post Your Comments