പാരിസ് : മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ആദരിക്കാൻ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയൺ ഡി ഹോണർ നൽകിയാണ് ആദരിക്കുന്നത്. സാമുവൽ പാറ്റിയെ ആദരിക്കാനുള്ള ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം മതമൗലിക വാദികൾക്ക് കനത്ത തിരിച്ചടിയാണ്. പൊതു ചടങ്ങിൽവെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക.
ഇതിനായി പാരിസിലെ സൊർബോൺ സർവ്വകലാശാലയിൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സാമുവൽ പാറ്റിയുടെ കൊലപാതകം സർക്കാരിൽ മതമൗലിക വാദികളോടുള്ള വിദ്വേഷം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 231 തീവ്ര ഇസ്ലാമികവാദികളായ വിദേശ പൗരന്മാരെ സർക്കാർ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി മസ്ജിദുകളും, മതപഠന കേന്ദ്രങ്ങളും സർക്കാർ അടച്ച് പൂട്ടിയിരുന്നു.
ഒക്ടോബർ 16 നാണ് സാമുവൽ പാറ്റി കൊല്ലപ്പെട്ടത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയത്. ആക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം സാമുവല്‍ പാറ്റിയെ ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സ്വന്തം വിദ്യാര്‍ത്ഥികള്‍ തന്നെയന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ അറസ്റ്റിലായ 15 പേരില്‍ അദ്ധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കവേ ചാര്‍ലി ഹെബ്ദോ മാസികയുടെ വിവാദമായ പ്രവാചകന്റെ കാര്‍ട്ടുണ്‍ കാണിച്ചതാണ് പ്രകോപനം ആയത്. ഒക്ടോബര്‍ ആദ്യമായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമാന രീതിയിലാണ് ചരിത്ര, ജ്യോഗ്രഫി അദ്ധ്യാപകനായ പാറ്റി ക്ലാസ് എടുത്തിരുന്നത്. ഒരു സംഭവം ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെ പഠിപ്പിക്കയായിരുന്നു അദ്ദേഹത്തിന്റെ രീതി.
വിവാദ കാര്‍ട്ടുണ്‍ കാണിക്കുമ്പോള്‍ മാനസിക പ്രയാസമുണ്ടെങ്കില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍നിന്ന് മാറിനില്‍ക്കാമെന്നാണ് അദ്ദേഹം പറയാഞ്ഞിരുന്നു. ഇത് പ്രകാരം കുറച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തുപോയെങ്കിലും ഒരു വിദ്യാര്‍ത്ഥിനി ഒഴിഞ്ഞ് നിന്ന് കാര്‍ട്ടൂണ്‍ കാണുകായിരുന്നു. ഈ കുട്ടി ഇത് വീട്ടില്‍ പോയി പിതാവിനോട് പറയുകയും ഇയാള്‍ ആണ് ഓണ്‍ലൈന്‍ കാമ്ബയിന്‍ നടത്തി അദ്ധ്യാപകനെ കൊലയ്ക്ക് കൊടുത്തതും എന്നുമാണ് പൊലീസ് പറയുന്നത്.
Post Your Comments