Latest NewsNews

ചൈനയുടെ ഗുണ്ടാനയതന്ത്രങ്ങളെ പേടിച്ചല്ല തായ്‌വാന്‍ ജീവിക്കുന്നതെന്ന് മന്ത്രി ഹെന്റി സെംഗ

തായ്‌പേയ് : ചൈനയുടേത് തരംതാണ ‘ഹൂളിഗാനിസ’മാണെന്നും നയന്ത്രത്തിലെ അത്തരം ഗുണ്ടാശൈലികളെ പേടിച്ചല്ല തായ്‌വാന്‍ ജീവിക്കുന്നതെന്നും ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ഹെന്റി സെംഗ. തായ്‌വാന്റെ പാര്‍ലമെന്റില്‍ ചൈനയുടെ ഭീഷണിക്കെതിരെ സംസാരിക്കുക യായിരുന്നു ഹെന്റി.

ചൈന തായ് വാനെതിരെ സൈനിക വിന്യാസം നടത്തിയ പശ്ചാത്തലവും സ്ഥിതിഗതികളുടെ അവലോകനവും പാര്‍ലമെന്റില്‍ നടത്തിക്കൊണ്ടാണ് ഹെന്റിയുടെ പ്രതികരണം. തായ്‌വാന്റെ ദേശീയ ദിന പരിപാടികളുടെ ചിത്രങ്ങള്‍ ചൈനയുടെ നയതന്ത്ര പ്രതിനിധികള്‍ രഹസ്യമായി എടുത്തതുമായി ബന്ധപ്പെട്ടാണ് ഹെന്റിയുടെ പരാമര്‍ശം.

ഇതിനിടെ ഫിജി ദ്വീപില്‍ വച്ച് ഇരുരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും തമ്മിൽ കയ്യേറ്റം നടന്നതിന്റെ പിന്നിലും ചൈനയുടെ കരുതിക്കൂട്ടിയുള്ള ഇടപെടലാണെന്നും ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button