KeralaMollywoodLatest NewsNewsEntertainment

നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല; അച്ഛന് ഭക്ഷണം വാരി നല്‍കുന്ന ശാന്തി കൃഷ്

ശാന്തികൃഷ്ണ അപ്പയുമായുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്

മലയാളത്തിന്റെ പ്രിയ നടി ശാന്തി കൃഷ്ണയുടെ അച്ഛന്‍ ആര്‍ കൃഷ്ണന്‍ ഇന്ന് രാവിലെ അന്തരിച്ചു. ബാം​ഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിനു കൊറോണ സ്ഥിരീകരിച്ചിരുന്നു. അച്ഛന്റെ വേര്‍പാട് ഏല്‍പ്പിച്ച ദുഃഖത്തില്‍ നിൽക്കുന്ന ശാന്തികൃഷ്ണ അപ്പയുമായുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അച്ഛന് ഭക്ഷണം വാരി നല്‍കുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു.  നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല  . എന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഐ ലവ് യു. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ കുറിച്ചു.

https://www.instagram.com/p/CGhHEGqJAk2/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button