ഭോപ്പാല്‍: രാജ്യത്ത് മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍ പറഞ്ഞു. ജമ്മുകശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാന്‍ അടുത്തിടെ അസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്രസകളാണ്. അസം അത് വിജയകരമായി നടപ്പാക്കി. ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. കാരണം മതവിശ്വാശം പ്രോത്സഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവും മാത്രമാണ് വളര്‍ത്തുന്നതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments