COVID 19KeralaLatest NewsNewsBusiness

സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക് : ബാ​ങ്ക് സ​ന്ദ​ർ​ശ​ന​സ​മ​യം ക്ര​മീ​ക​രിച്ചു

തിരുവനന്തപുരം : സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ഉടമകളുടെ ബാ​ങ്ക് സ​ന്ദ​ർ​ശ​ന​സ​മ​യം ക്ര​മീ​ക​രിച്ചു. ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ങ്കു​ക​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്രകരമാണ് ക്രമീകരണമെന്നു സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു. ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് ഉടമ​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​ .. ആ​റു മു​ത​ൽ ഒ​ൻ​പ​തു​വ​രെ​യും പൂ​ജ്യ​ത്തി​ലും അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ഉള്ളവർക്ക് ​ ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെയുമാണ് . (സാ​ധാ​ര​ണ ഭ​ക്ഷ​ണ ഇ​ട​വേ​ള ബാ​ധ​കം) സ​മ​യം അനുവദിച്ചിരിക്കുന്നത് രാ​വി​ലെ ബാ​ങ്കി​ൽ എ​ത്തി​യി​ട്ടും ഇ​ട​പാ​ട് ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഒ​രു​മ​ണി​വ​രെ അ​വ​സ​രം ന​ൽ​കുന്നതായിരിക്കും.

വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്കും മ​റ്റു ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. പൊ​തു​വാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​താ​ത് ബാ​ങ്ക് ശാ​ഖ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാവുന്നതാണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ ബാ​ങ്ക് സ​ന്ദ​ർ​ശ​നം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി എ​ടി​എം കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ൽ ഇ​ട​പാ​ടു​ക​ളി​ൽ മു​ക​ളി​ൽ പ​റ​ഞ്ഞ ക്ര​മീ​ക​ര​ണം പാ​ലി​ക്ക​ണം.

ചി​ല മേ​ഖ​ല​ക​ളി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ട് നമ്പർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​ൽ മാ​റ്റം വ​രും. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​തു​ക്കി​യ സ​മ​യ​ക്ര​മം അ​താ​ത് ബാ​ങ്ക് ശാ​ഖ​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തിയുടെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button