വിവാദമായ സ്വർണ്ണക്കടത്ത് കേസ് പ്രതി സരിതിന്റെ നിർണ്ണായക മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത് എൻഫോഴ്സ്മെന്റിനോട് വ്യക്തമാക്കി.
എന്നാൽ ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണ്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
ഇതേക്കുറിച്ച് ട്രോളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ശ്രീജിത് പണിക്കർ. കള്ളക്കടത്തിനു വേണ്ടി ഉണ്ടാക്കുന്ന ഗ്രൂപ്പിന് കൊള്ളസങ്കേതത്തിന്റെ പേര് നൽകുന്നത് ധാർമ്മികമാണോ? മാണോയെന്നാണ് ശ്രീജിത് ചോദിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം….
കള്ളക്കടത്തിനു വേണ്ടി ഉണ്ടാക്കുന്ന ഗ്രൂപ്പിന് കൊള്ളസങ്കേതത്തിന്റെ പേര് നൽകുന്നത് ധാർമ്മികമാണോ? മാണോ? ണോ?
https://www.facebook.com/panickar.sreejith/posts/3513549281998455
Post Your Comments