WomenBeauty & StyleLife Style

സൗന്ദര്യ പരീക്ഷണങ്ങൾ നിങ്ങൾക്ക് ഫലിക്കുന്നില്ലെങ്കിൽ കാരണങ്ങൾ ഇവയാകാം

സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്ന പല ഉൽപന്നങ്ങളിൽനിന്ന് ഒരു ബ്രേക്ക് ചർമം ആഗ്രഹിക്കുന്നുണ്ട്. ചർമത്തിനു നല്ലതാണെന്നു കരുതി നിങ്ങൾ ഉപയോഗിക്കുന്ന പലതരം സിറങ്ങളിൽനിന്നും ആസിഡുകളിൽനിന്നും അൽപകാലത്തേക്കെങ്കിലുമൊരു മുക്തി ചർമം പോലും ആഗ്രഹിക്കുന്നുണ്ട്. ക്ലെൻസിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്‌ഷൻ ലോഷൻ എന്നിവ ഉപയോഗിക്കുന്നത് ചിലർക്ക് ഹരമാണ്. ഇതൊക്കെ ഉപയോഗിക്കുമ്പോൾ ചർമത്തിന് യഥാർഥത്തിൽ എന്താണ് വേണ്ടത് എന്നതിനെപ്പറ്റി ഒരു ധാരണ മനസ്സിലുണ്ടാവണം. എല്ലാത്തരം സൗന്ദര്യ പരീക്ഷണങ്ങളിൽനിന്നും ഒരൽപകാലത്തേക്ക് ചർമത്തിന് ബ്രേക്ക് നൽകിയാൽ ഫലം അദ്ഭുതപ്പെടുത്തും.

ചിലർക്ക് കണ്ണിൽ കാണുന്ന സൗന്ദര്യവർധക വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടുന്ന ശീലമുണ്ട്. അവ ഉപയോഗിക്കുന്നതിനു മുൻപ് കാലാവധി കഴിഞ്ഞതാണോയെന്ന് തീർച്ചയായും പരിശോധിക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തിന് ഹാനികരമാണ്. ചർമ സംരക്ഷണത്തിൽ പോരായ്മകൾ തോന്നുകയാണെങ്കിൽ ഉൽപന്നങ്ങളുടെ കാലാവധി പരിശോധിക്കണം. കാലാവധി കഴിഞ്ഞതാണെങ്കിൽ എത്രയും വേഗം മാറ്റുകയും വേണം.

ചില സമയങ്ങളിൽ ഹോർമോണ്‍ വില്ലനായേക്കാം. ജീവിതശൈലിയിലും ഡയറ്റിലും വരുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുക ഹോർമോൺ വ്യതിയാനത്തിലൂടെയാകും. ഇത് പിന്നീട് പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും കാരണമാകാം. അതും സൗന്ദര്യസംരക്ഷണ മാർഗങ്ങൾ ഫലപ്രദമാകാതിരിക്കാനുള്ള ഒരു കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button