Latest NewsKeralaNews

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: അദ്ദേഹത്തിന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തത്: വി മുരളീധരന്‍റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്നും മുഖ്യമന്ത്രി

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button