Latest NewsIndiaNewsCrime

സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്

മുംബൈ : സഹോദരങ്ങളായ നാലു കുട്ടികളെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്. വ്യാഴാഴ്ച രാത്രി ജൽഗോണിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

13, 6 വയസ്സ് പ്രായമുള്ള പെൺകുട്ടികളും 11, 8 വയസ്സുള്ള ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ് കുട്ടികൾ. പ്രതികളെ ഇനിയും പിടികൂടാനായില്ല. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ശനിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചു.

അതേസമയം സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മൂത്ത കുട്ടിയോടൊപ്പം പോയ രക്ഷിതാക്കൾ 4 കുട്ടികളെ സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. കുട്ടികൾ ചെറുതായതിനാലാണ് കൂടെ കൊണ്ടുപോകാതെ സുഹൃത്തിനെ ഏൽപ്പിച്ചത്. എന്നാൽ നിരുത്തരവാദപരമായാണ് സുഹൃത്ത് പെരുമാറിയതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button