ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കുന്നത് 9006 കോടി . 2021 ജനുവരി വരെയുള്ള കണക്കു പ്രകാരമാണിത്. ഐ.ജി.എസ്.ടി വഴി 834 കോടി രൂപ കൂടി ഈ ആഴ്ച കിട്ടിയേക്കും. കേരളത്തിന് ലഭിക്കാനുള്ള 9006 കോടി രൂപയില്‍ 915 കോടി ലഭിച്ചു കഴിഞ്ഞു. മാത്രമല്ല, 3239 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച സെസില്‍നിന്നും 5767 കോടി രൂപ കേന്ദ്രം വായ്പയെടുക്കുന്നതില്‍ നിന്നുമാണ് നല്‍കുക.
Read Also : എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; ആവേശത്തോടെ വയനാട്ടുകാർ
സെസ് വഴി 2324 കോടി രൂപ കൂടി ഇനി ലഭിക്കാനുണ്ട്. സംസ്ഥാനങ്ങള്‍ അംഗീകാരം ലഭ്യമാക്കിയ ശേഷം റിസര്‍വ് ബാങ്ക് വഴി വായ്പയെടുത്ത പണം വിതരണം ചെയ്യും. 60,000 കോടി രൂപയുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി തര്‍ക്കം ഇപ്പോഴും ബാക്കിയാണ്. ഇത് വിപണിയില്‍ നിന്ന് വായ്പയെടുക്കണമെന്നാണ് ആദ്യം കേന്ദ്രം പറഞ്ഞിരുന്നത്. കേന്ദ്രം വായ്പയെടുത്ത് നല്കുകയാണെങ്കില് ആ വകയില്‍ 3000 കോടി രൂപ കൂടി ലഭിക്കും.
Post Your Comments