കോഴിക്കോട്: കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യു.എ. ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വഴിയാണ് നടത്തിയത്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതോടെയാണ് പിണറായി വിജയന്‍ അന്വേഷണത്തെ തടസപ്പെടുത്താനുളള ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ
മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കര്‍ വഴിയാണ് നടപ്പിലായത്. ഡോളര്‍ കൈമാറ്റം ഉള്‍പ്പടെ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന് ഒരു രോഗവുമില്ല. നടുവേദനയടക്കം എല്ലാം തട്ടിപ്പാണ്.ശിവശങ്കറിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി യു.എ.ഇ കോണ്‍സുലേറ്റ് വഴി എല്ലാ ഇടപാടും നടത്തിയത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കര്‍ സംരക്ഷിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments