തെഹ്റാന്: പതിറ്റാണ്ടുകൾക്ക് മുൻപ് ഇറാനെതിരെ ഐക്യരാഷ്ട്ര സഭഏര്പ്പെടുത്തിയ ആയുധ ഉപരോധം അവസാനിച്ചു. ഇനി മുതൽ വിദേശ രാജ്യങ്ങളില്‍നിന്ന് ടാങ്കുകളും യുദ്ധവിമാനങ്ങളും അടക്കം വാങ്ങാന്‍ ഇറാന് സാധിക്കും. കൂടാതെ ഇറാന് സൈനിക-അര്‍ധസൈനിക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കെതിരെ യു.എന്‍.ഏര്‍പ്പെടുത്തിയ യാത്രവിലക്കും ഞായറാഴ്ച നീങ്ങി.
Read Also: ഗൾഫിൽ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു : ഒരാളെ അറസ്റ്റ് ചെയ്തു
അതെസമയം അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ഞായറാഴ്ച (ഒക്ടോബർ-18) ഉപരോധ കാലാവധി അവസാനിപ്പിച്ചത്. ഉപരോധം നീട്ടാന്‍ യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വന്‍ശക്തി രാജ്യങ്ങളുമായി ഇറാന് 2015ല്‍ ആണവക്കരാറില്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ആയുധ ഉപരോധം നീട്ടുന്നത് ഒഴിവായത്. 2010ല്‍ ഇറാന്റെ ആണവായുധ വികസന ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആയുധ ഉപരോധം ഏര്‍പ്പെടുത്തിയത്.
Post Your Comments