Latest NewsKeralaMollywoodNewsEntertainment

ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട്, പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്‌ഐക്കാരുടെ മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മില്‍ പ്രവര്‍ത്തിക്കാത്ത താങ്കള്‍ എങ്ങനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ കൊല്ലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി? താങ്കള്‍ അതിനു വേണ്ടി കൊടുത്ത കോടികള്‍ ആര്‍ക്കാണറിയാത്തത്? മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊല്ലം എംഎല്‍എ മുകേഷിനെ പെരുമ്ബറകൊട്ടി ഉണര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ സമരം. ഇതിനെ വിമർശിച്ചും യൂത്ത് കോണ്‍​ഗ്രസുകാരെ ഉപദേശിച്ചും ഫേസബുക്ക് പോസ്റ്റിലൂടെ മുകേഷ് രംഗത്തെത്തിയിരുന്നു. വാവടുക്കുമ്ബോള്‍ ചില ജീവികള്‍ക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മോഹികള്‍ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍ എന്നായിരുന്നു മുകേഷിന്റെ ഉപദേശം. എന്നാല്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി യൂത്ത് കോണ്‍​ഗ്രസ് നേതൃത്വം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എംഎല്‍എക്ക് മറുപടി നല്‍കിയിരിക്കുന്നത്.

വിഷ്ണു സുനിലിന്റെ പോസ്റ്റ് ഇങ്ങനെ..

പ്രിയപ്പെട്ട എംഎല്‍എ. ശ്രീ.എം.മുകേഷ്,
താങ്കളുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളുടെ പെരുമ്ബറകൊട്ട് കേട്ട് താങ്കള്‍ ഉണര്‍തില്‍ സന്തോഷം.
കൊടിയ ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട് തെരുവോരങ്ങളില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്‌ഐക്കാരുടെ മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മില്‍ പ്രവര്‍ത്തിക്കാത്ത താങ്കള്‍ എങ്ങനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ കൊല്ലം മണ്ഡലത്തില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയായി?
താങ്കള്‍ അതിനു വേണ്ടി കൊടുത്ത കോടികള്‍ ആര്‍ക്കാണറിയാത്തത്
ജനപ്രതിനിധിയായി നാലര വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം മണ്ഡലത്തില്‍ സ്വന്തം കഴിവകൊണ്ട് ഒരു പദ്ധതി പോലും തുടങ്ങാത്ത ഒരു പാര്‍ട്ടൈം എംഎല്‍എ അല്ലേ താങ്കള്‍?
എംഎല്‍എ ഓഫീസ് തുറക്കുന്നുണ്ടോ എന്നല്ല കൊല്ലത്തെ ജനങ്ങള്‍ക്ക് അറിയേണ്ടത്… എംഎല്‍എയുടെ സാന്നിധ്യം ഇവിടെ ഉണ്ടോ എന്നാണ്….
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ വരുന്ന പ്രിയപ്പെട്ട എംഎല്‍എ, ബംഗാളിലെയും ത്രിപുരയിലെയും സിപിഎം ഓഫീസുകള്‍ ബിജെപിക്ക് വാടകയ്ക്ക് കൊടുത്തത് താങ്കള്‍ അറിഞ്ഞില്ലയോ. അറിയാന്‍ വഴിയില്ല, താങ്കള്‍ക്ക് ബഡായി ബംഗ്ലാവില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇല്ലല്ലോ.
അരിയെത്ര? എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് ഉത്തരം പറയുന്ന താങ്കളെ പോലെ ഒരു ആളോട് സംവാദത്തിന് ഏറ്റുമുട്ടേണ്ട ഗതികേട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിനില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വരെ ബാധ്യതയായ താങ്കളോട് സഹതാപം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.
പണ്ട് മന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോള്‍ എംഎല്‍എ പണിയിയില്‍ നിന്നും ഒളിച്ചോടിയ താങ്കളെ പൊലീസ് സ്റ്റേഷനില്‍ കാണ്മാനില്ല എന്ന് പരാതി കൊടുത്തു തിരിച്ചെത്തിച്ചത് യൂത്ത് കോണ്‍ഗ്രസ് ആണ്. പ്രിയപ്പെട്ട മുകേഷ് എംഎല്‍എ അത് മറന്നോ..
നാലര വര്‍ഷം കൊണ്ട് കൊല്ലത്തിന് വികസനത്തെ പുറകോട്ടടിച്ച താങ്കള്‍ക്കെതിരെ വരും ദിവസങ്ങളില്‍ അതിശക്തമായ പോരാട്ടത്തിന് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. കൊല്ലം മണ്ഡലത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി “തോമസുകുട്ടി വിട്ടോടാ” എന്ന് താങ്കളോട് പറയുന്ന കാലം വിദൂരമല്ല.
എന്ന്
വിഷ്ണു സുനില്‍ പന്തളം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

പ്രിയപ്പെട്ട എംഎല്‍എ. ശ്രീ.എം.മുകേഷ്, താങ്കളുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളുടെ പെരുമ്ബറകൊട്ട് കേട്ട് താങ്കള്‍ ഉണര്‍തില്‍…

മുകേഷ് എംഎല്‍എയുടെ പോസ്റ്റ് ഇങ്ങനെ..

കൊട്ടിക്കോ…. കൊട്ടിക്കോ…
കൊട്ടി കൊട്ടി വഴി തെറ്റി
ബിജെപി ഓഫീസില്‍ പോയി കയറരുത്…..
ഇന്ന് എം എല്‍ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്തു സജീവമായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ടു ചെണ്ടയുമായി വാര്‍ത്തകളില്‍ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച്‌ പടമെടുത്തു പിരിഞ്ഞു എന്നും അറിയാന്‍ കഴിഞ്ഞു കഴിഞ്ഞ നാലര വര്‍ഷമായി ഒരു പൊതു അവധിയില്‍ പോലും അടയ്ക്കാതെ രാവിലെ 10 മണിമുതല്‍ വൈകിട്ടു 5ചിലപ്പോള്‍ 6 മണിവരെയും പ്രവര്‍ത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്…
സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് നിരന്തരം പരിഹാരം കാണുവാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനവും..
മണ്ഡലവുമായി ബന്ധപ്പെട്ട്
ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാന്‍ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം….
പിന്നെ ഇപ്പോള്‍ നടക്കുന്നത് വാവടുക്കുമ്ബോള്‍ ചില ജീവികള്‍ക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മോഹികള്‍ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍…
പ്രിയ അനുജന്മാരെ നിങ്ങള്‍ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തില്‍ കൂടിയേ നിങ്ങള്‍ അല്പം ഉള്ളു… മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയില്‍ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്ബോള്‍ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തില്‍ പറഞ്ഞു പോയതാണ്…..
അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്…. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയില്‍ ആയി…
എന്ന് നിങ്ങളുടെ കൂടി സ്വന്തം (എം എല്‍ എ ) എം മുകേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button