Latest NewsKeralaIndia

കൂറുമാറി ബിജെപിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി : വിശദീകരണം വിചിത്രം

ബിജെപി ജില്ലാ ആസ്ഥാനത്തെത്തി ഷാള്‍ അണിഞ്ഞ് സ്വീകരണമൊക്കെ ഏറ്റുവാങ്ങിയെങ്കിലും 24 മണിക്കൂര്‍ തികയും മുന്‍പ് നേതാവ് യൂത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റം തുടര്‍ക്കഥയാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ ആസ്ഥാനത്തെത്തി ഷാള്‍ അണിഞ്ഞ് സ്വീകരണമൊക്കെ ഏറ്റുവാങ്ങിയെങ്കിലും 24 മണിക്കൂര്‍ തികയും മുന്‍പ് നേതാവ് യൂത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ദിവസമാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനോട് പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയായ എം. മിഥുനാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയത്.

ബിജെപി തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷന്‍ വി. വി രാജേഷാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് വി.വി രാജേഷ് പറഞ്ഞു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിച്ച്‌ മിഥുന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി.

അതിനിടെ നേതാവ് സ്ത്രീ വിഷയമായ കേസിൽ ഇയാൾ ഉൾപ്പെട്ടതായും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായും പരാതി വന്നെന്നും തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറിയതില്‍ വിശദീകരണവുമായി മിഥുന്‍ രംഗത്തെത്തി. പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായതെന്ന് മിഥുന്‍ പറഞ്ഞു.

read also: വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിഥി തൊഴിലാളി അറസ്റ്റിൽ

തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചതെന്നും സംസാരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും മിഥുന്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button