Latest NewsUAENews

യുഎഇയില്‍ നിന്ന് ഒരു വിമാനക്കമ്പനി കൂടി; സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അവസാന കടമ്പയും പൂർത്തിയാക്കി

അബുദാബി: യുഎഇയുടെ പുതിയ ദേശീയ വിമാനക്കമ്പനി വിസ് എയര്‍ അബുദാബിക്ക് ഇനി സർവീസ് തുടങ്ങാം. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയില്‍ നിന്ന് കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ചതോടെ വിസ് എയറിന് ഇനി സർവീസ് നടത്താം. എട്ട് മാസം നീണ്ട നടപടികള്‍ക്കൊടുവിലാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.സുരക്ഷിതവും ഫലപ്രദവുമായി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളും കമ്പനി ഇതോടെ പൂർത്തീകരിച്ചിരിക്കുകയാണ്.

Read also: തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ടി വരില്ലായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്

കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച് വ്യോമഗതാഗത മേഖല കടുത്ത പ്രതിസന്ധിയിലായെങ്കിലും വിസ് എയര്‍ അധികൃതരും യുഎഇ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയും നടപടികളെല്ലാം പൂര്‍ത്തിയാക്കുകയായിരുന്നു. എയര്‍ബസ് എ321 നിയോ വിമാനങ്ങള്‍ ഉപയോഗിച്ചാണ് വിസ് എയര്‍ തങ്ങളുടെ പ്രവര്‍ത്തനശേഷി അധികൃതര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

shortlink

Post Your Comments


Back to top button