ബംഗലൂരു : സത്യമംഗലം വനമേഖല ഒരു കാലത്ത് ആ പേരു കേള്‍ക്കുമ്പോള്‍ തന്നെ വിറയലായിരുന്നു. കാരണം ഈ വനത്തിലാണ് കാട്ടുകൊള്ളക്കാരനായിരുന്ന വീരപ്പന്റെ വാസകേന്ദ്രം. ഇന്നും ഒരു ദുരൂഹത ഒളിപ്പിച്ചാണ് സത്യമംഗലം വനമേഖല നിലകൊള്ളുന്നതെന്നു വേണം പറയാന്‍. വീരപ്പന്‍ ഉണ്ടായ്ക്കിയ കോടികളുടെ മുതലുകള്‍ ഈ വനമേഖലയ്ക്കുള്ളില്‍ മണ്ണിനടിയില്‍ മറഞ്ഞിരിപ്പുണ്ട്.
Read Also : എം. ശിവശങ്കറിന് ഇനി മുതല്‍ കസ്റ്റംസിന്റെ ‘വി ഐ പി’ സുരക്ഷ, പ്രത്യേക സംഘം ഇന്നെത്തിയേക്കും
സത്യമംഗലം വനമേഖലയ്ക്ക് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ വിസ്തൃതിയുണ്ട്. എന്നിട്ടും നിധി തേടി ഇന്നും സത്യമംഗലം കാട്ടുകയറുന്നവരുണ്ട്. കാരണം 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട് അടക്കി വാണ വീരപ്പന്‍ ഒളിപ്പിച്ച സമ്പാദ്യമാണ് ലക്ഷ്യം. ആനകൊമ്പ്, ചന്ദനത്തടി, മനുഷ്യറാഞ്ചല്‍, ആയുധശേഖരം എന്നിങ്ങനെ ജീവിച്ചിരുന്നപ്പോള്‍ വീരപ്പന്‍ ഉണ്ടാക്കിയ കോടികള്‍ ഇപ്പോഴും സത്യമംഗലം കാട്ടില്‍ അനാഥമായി കിടപ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടക്കം പലയിടത്തായി സുരക്ഷിതമായി കുഴിച്ചിട്ടായിരുന്നു വീരപ്പന്റെ വനവാസം. ഇതുപോലെ തന്നെ ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തില്‍ കുഴിച്ചിടുന്ന പതിവും വീരപ്പനുണ്ടായിരുന്നു. എന്നാല്‍ നോട്ടുനിരോധനം വന്നതോടെ ഒരുപക്ഷേ വീരപ്പന്‍ കുഴിച്ചിട്ട നോട്ടുകെട്ടുകള്‍ക്ക് ഇന്നും കടലാസിന്റെ വില പോലും കാണില്ല. പക്ഷേ നോട്ടുകളായി മാത്രമായിരുന്നോ വീരപ്പന്റെ സമ്പാദ്യമെന്ന് സംശയമാണ്.
ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടര്‍ എന്ന വീരപ്പന്‍ കാടുനിറഞ്ഞാടിയ 1983 മുതല്‍ 2004 ഒക്ടോബര്‍ 18 വരെ കര്‍ണാടക, തമിഴ്‌നാട്, കേരള എന്നീമൂന്നു സംസ്ഥങ്ങളുടെ പേടി സ്വപ്നമായിരുന്നു. 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതില്‍ 31 പേര്‍ പൊലീസുകാര്‍. 2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകള്‍, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികള്‍ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരം. ഇതെല്ലാം എവിടെയാണെന്ന് വീരപ്പന്‍ െകാല്ലപ്പെട്ട് 16 വര്‍ഷം പിന്നിട്ടിട്ടും ആര്‍ക്കും അറിയില്ല./>
ആനക്കൊമ്പ്, ചന്ദനത്തടി എന്നിവയിലൂടെ ലഭിച്ച കോടികള്‍ക്കൊപ്പം ആളെ റാഞ്ചി വില പേശി വന്‍തുക വീരപ്പന്‍ സ്വന്തമാക്കിയിരുന്നു. കന്നഡ സിനിമയിലെ വീരനായകന്‍ ഡോ. രാജ്കുമാറിനെ റാഞ്ചിയ വീരപ്പന്‍, 108-ാം ദിവസങ്ങള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. അന്ന് 20 കോടിരൂപയാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. രാജ്കുമാര്‍ മോചിതനായതിനു ശേഷം സത്യമംഗലം വനമേഖലയ്ക്കു ചുറ്റുമുള്ള ഗ്രാമീണരുടെ പക്കല്‍ ‘500’ രൂപാ നോട്ടുകള്‍ വളരെയധികം കാണാന്‍ കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ അന്നത്തെ ഏറ്റവും മൂല്യമുളള നോട്ട് 500 രൂപയുടേതായിരുന്നു. കാരണം മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ കൂടെ നിര്‍ത്താന്‍ കൊള്ള മുതലിന്റെ ഒരുഭാഗം അവര്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതു വീരപ്പന്‍ ശീലമാക്കിയിരുന്നു.
അഞ്ചു വര്‍ഷം മുന്‍പു സത്യമംഗലം വനത്തില്‍ ട്രക്കിങ്ങിനിടയില്‍ കൂടാരം കെട്ടാന്‍ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയതായി രഹസ്യവിവരമുണ്ടായിരുന്നു. സത്യമംഗലം വനം 21 വര്‍ഷം അടക്കിവാണ വീരപ്പന്‍ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തില്‍ ഉറങ്ങിക്കിടപ്പുണ്ടെന്നാണ് സൂച
Post Your Comments