വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെതിരായ പ്രചാരണത്തിനേർപ്പെടുത്തിയ വിലക്ക് നീക്കി ട്വിറ്റർ. ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനും ഒരു ഉക്രേനിയൻ കമ്പനിയും തമ്മിലുള്ള അവിശുദ്ധബന്ധം ആരോപിച്ചുകൊണ്ടുള്ള ലേഖനവും അതിനോടൊപ്പം ചില ഇമെയിൽ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, ഹാക്ക് ചെയ്ത സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുവാൻ പാടില്ലെന്ന കമ്പനി ചട്ടത്തെ തുടർന്ന് ട്വിറ്റർ ലേഖനം ബ്ലോക്ക് ചെയ്തിരുന്നു. നിലവിൽ ലേഖനം ഇപ്പോൾ ആർക്കും പങ്കുവയ്ക്കാം.
അതേസമയം ട്വിറ്ററിന് പുറമേ ഫേസ്ബുക്കും ഈ ലേഖനത്തിന്റെ പ്രചരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, വിശദമായി പരിശോധിച്ച ശേഷം നിയന്ത്രണം എടുത്തുമാറ്റിയേക്കും. എന്നാൽ ലേഖനം ഷെയർ ചെയ്യുന്നതിനെതിരെ ഏർപ്പെടത്തിയ നിയന്ത്രംണത്തിന് ട്രംപ് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല, മാധ്യമപ്രവർത്തകരെയും വിവരങ്ങൾ പുറത്തുവിടുന്ന മറ്റുള്ളവരേയും ഇത്തരം കാര്യങ്ങൾ ബാധിക്കുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് നയത്തിൽ മാറ്റം വരുത്താൻ ട്വിറ്റർ തയാറായത്.
Post Your Comments