കൊച്ചി : സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവന് 37,440ഉം, ഗ്രാമിന് രൂപയാണ് 4,680ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയാണ് പവന് 80ഉം, ഗ്രാമിന് 10ഉം രൂപ കൂടി ഈ നിരക്കിലേക്ക് എത്തിയത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയർന്നു. ഔൺസിന് 1,906.75 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്
വെള്ളിയാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് കേരളത്തിൽ നേരിയ വില വർധനവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു പവന് 37,360, ഗ്രാമിന് 4,670 രൂപയിലായിരുന്നു വ്യാപാരം . ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് വില കുറഞ്ഞത്. . തുടര്‍ച്ചയായ നാല് ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമായിരുന്നു വ്യാപാരം.
Also read : ദേശീയ സുരക്ഷ, സാങ്കേതികവിദ്യ സംരക്ഷിക്കുന്നതിനായി കയറ്റുമതി നിയമം പാസാക്കി ചൈന
ഒക്ടോബര്‍ 10നാണ് ഈ നിരക്കിലേക്ക് എത്തിയത്. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. കേരളത്തിലെ ഇന്നത്തെ വെള്ളി വിലയിലും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 61.70 രൂപയാണ് വില. എട്ടുഗ്രാമിന് 493.60ഉം കിലോഗ്രാമിന് 61,700 രൂപയിലുമാണ് വ്യാപാരം.
Post Your Comments