KeralaMollywoodLatest NewsNewsEntertainment

എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ വേണം; ഗണേഷ് കുമാറിനെതിരെ പാര്‍വതി

കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടു താര സംഘടനയായ അമ്മയിൽ നിന്നും പാർവതി രാജി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പാർവതിയെ നടനും എംഎല്‍എയുമായ ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ വേണം എന്നാണ് പാര്‍വതി ഇതിനു മറുപടി ണ് നൽകിയത്. പൊതു സമൂഹത്തെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് എംഎല്‍എ, താന്‍ രാജി വെച്ചു പോയത് ടി.ആര്‍.പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞതെന്ന് പാര്‍വതി പറയുന്നു.

read  also::നഷ്ടമായത് സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്‌നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ തപോധന്‍ ; ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് കുമ്മനം രാജശേഖരന്‍

”ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലര്‍ കാണിക്കുന്നില്ല, എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളത്” പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button