
കോട്ടയം: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത (90) അന്തരിച്ചു. അർബുദ രോഗത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38ന് ആയിരുന്നു അന്ത്യം.
Read Also: കേരളത്തിൽ ഡിസ്ചാര്‍ജ് പോളിസി മാറ്റാനൊരുങ്ങി സർക്കാർ
2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ച ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ് മാരമണ്‍ കണ്‍വന്‍ഷന്റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നല്‍കിയത്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി 2007 ഒക്ടോബര്‍ രണ്ടിനാണ് ചുമതലയേറ്റത്. 1931 ജൂണ്‍ 27ന് ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കല്‍ കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ല്‍ വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചു.
Post Your Comments