റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. 348 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍ 328,538 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 73. യാംബു 32, റിയാദ് 25, ബുറൈദ 19, മക്ക 17, മുബറസ് 15, ജിദ്ദ 13, ഉനൈസ 12, ബുഖൈരിയ 7, ബല്ലസ്മര്‍ 7, ഖമീസ് മുശൈത്ത് 7, അറാര്‍ 7, ഖര്‍ജ് 7, മജ് മഅ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
ജിദ്ദ 2, മക്ക 2, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 1, നജ്‌റാന്‍ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, ജീസാന്‍ 3, സബ്യ 1, അയൂണ്‍ 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്.
Post Your Comments