
ദോഹ : ഖത്തറിൽ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടുന്നു. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 1,29,431ഉം, മരണസംഖ്യ 224ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read : കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
188 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,26,406 ആയി ഉയര്‍ന്നു. നിലവില്‍ 2,801 പേരാണ് ചികിത്സയിലുള്ളത്, ഇതിൽ 51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ മണിക്കൂറുകളിൽ 7,485 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ രാജ്യത്ത് ഇതുവരെ 8,77,342 പേരെ പരിശോധനക്ക് വിധേയമാക്കി.
Post Your Comments