
തൊടുപുഴ: മദ്യപിച്ചു വാക്കുതർക്കത്തെ തുടർന്ന് തൊടുപുഴയിൽ വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രൻ (71) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന.
Read Also: യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ബലാത്സംഗം ചെയ്‌തു; സഹപ്രവർത്തകൻ അറസ്റ്റിൽ
ഇന്നലെ (ഒക്‌ടോബർ-17) രാത്രിയിൽ രാമഭദ്രനും ജോർജുകുട്ടിയും പ്രതിയുടെ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിച്ചു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ കോടാലികൊണ്ട് രാമഭദ്രന്റെ തലയ്ക്കു വെട്ടേറ്റു. രാമഭദ്രന്റെ വാരിയെല്ലുകളും ജോർജുകുട്ടി ചവിട്ടിയൊടിച്ചു. ജോർജുകുട്ടിയുടെ തലക്കും പരുക്കേറ്റിട്ടുണ്ട്. അതേസമയം കൊലപാതകത്തിൽ കമ്പംമെട്ട് പോലീസ് അന്വേഷണം നടത്തുന്നു.
Post Your Comments