
വടകര: ജനതാദള്‍-എസ് കേരള ഘടകം പിരിച്ചുവിട്ടതിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എല്‍.എ. ഇക്കഴിഞ്ഞ 12നാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ ജനതാദള്‍-എസ് കേരള ഘടകം പിരിച്ചുവിട്ടത്. പാർട്ടി നടപടി ഏറെ വേദനജനകമാണെന്ന് സി.കെ. നാണു എം.എല്‍.എ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനെന്നനിലയില്‍ പാര്‍ട്ടിക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കും.
Read Also: വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി; സന്ദർശനം ഒക്ടോബര്‍ 19ന്
പാർട്ടിയിൽ ഇത്തരം വേദനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അത് ആരോടും പങ്കുവെക്കാറില്ല. എന്റെ പ്രയാസങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മറക്കാന്‍ കഴിയും. എല്ലാ പ്രവര്‍ത്തകരോടും കൂടുതല്‍ ശക്തമായി ജനതാദളിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവനാണ് ഞാന്‍. എനിക്കെല്ലാം പാര്‍ട്ടിയാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിച്ചപ്പോള്‍ മാറിനിന്ന പാരമ്പര്യമാണെനിക്കുള്ളത്. ജനതാദള്‍-എസ്, എല്‍.ജെ.ഡി ലയനം നടക്കുമെന്നും രണ്ടു പാര്‍ട്ടികളിലും അനുകൂലമായ അന്തരീക്ഷംതന്നെയാണുള്ളതെന്നും നാണു പറഞ്ഞു. ദേവഗൗഡയുമായി ഈ പ്രശ്നം ചര്‍ച്ചചെയ്തില്ലെന്നും ലയനത്തിന് അദ്ദേഹം അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments