പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി.
മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോവാന്‍ അഭ്യര്‍ഥിച്ചതിന് ശേഷമാണ് പാറ്റി മറ്റ് വിദ്യാര്‍ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. പ്രതിഷേധിച്ചവരുമായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
read also: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്
2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെത്തുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍ നടന്ന വെടിവയ്പില്‍12 പേരാണ് കൊല്ലപ്പെട്ടത്
Post Your Comments