KeralaLatest NewsNews

ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകുന്നതിനിടെ സംഘര്‍ഷം … മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമം.. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിയ്ക്കില്ലെന്ന് ആക്രോശം

തിരുവനന്തപുരം: ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകുന്നതിനിടെ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിയ്ക്കില്ലെന്ന് ആക്രോശം . സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണത്തിന് മുതിര്‍ന്നത്. ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.

Read Also :ലോക്ഡൗണ്‍ കാലത്തും കോവിഡിന്റെ പേരിലും ജോലി നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്… അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരില്‍ പുതിയ പദ്ധതി…വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അറിയിച്ച് കേന്ദ്രം

മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ശിവശങ്കറിന്റെ ഭാര്യ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button