കറാച്ചി : പാകിസ്ഥാനില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ജനങ്ങള്‍ ഇമ്രാന്‍ ഖാനെതിരെ തിരിയുന്നു. പാക് പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫും രംഗത്ത് എത്തി. തന്നെ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്ത് നിന്നും തന്നെ നീക്കിയില്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഇത്രയും മോശമാകില്ലായിരുന്നു എന്നും ഷെരീഫ് പറഞ്ഞു. ഗുജ്റാന്‍വാല നഗരത്തില്‍ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഷെരീഫിന്റെ പ്രസ്താവന.
കൊവിഡ് രൂക്ഷമായ കാലത്തും മരുന്നുകളുടെ ഉള്‍പ്പടെ വിലക്കയറ്റവും തൊഴിലില്ലായ്മയ്ക്കും ഇടയാക്കിയ ഇമ്രാന്‍ സര്‍ക്കാരിനെ ഷെരീഫ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്‍ തന്റെ മകളെ എങ്ങനെ വിവാഹം കഴിച്ചയക്കുമെന്നും ഷെരീഫ് ചോദിച്ചു. ‘ രാജ്യത്ത് 10 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഈ സര്‍ക്കാര്‍ വന്നതോടെ ഏകദേശം 15 ദശലക്ഷം പേര്‍ക്ക് ജോലി പോയി. 50 ലക്ഷം പേര്‍ക്ക് വീട് നല്‍കുമെന്ന് പറഞ്ഞു. എന്നിട്ട് ആര്‍ക്കെങ്കിലും കിട്ടിയോ ? ‘ ഷെരീഫ് ചോദിച്ചു.
പാക് സൈന്യം തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ഇമ്രാന്‍ ഖാനെ പ്രതിഷ്ഠിച്ചെന്നും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അതിനു കാരണക്കാരനാണെന്നും ഷെരീഫ് പറഞ്ഞു
Post Your Comments